രാ​ജീ​വ് ഗാ​ന്ധി ഇ​ന്ത്യ​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച നേ​താ​വ്: ഐ.സി.ബാലകൃഷ്ണന്‌
Wednesday, August 21, 2019 12:20 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്ത് വി​പ്ല​ക​ര​മാ​യ മു​ന്നേ​റ്റ​ത്തി​നും വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മ​ഹ​ത്താ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് രാ​ജീ​വ് ഗാ​ന്ധി​യാ​യി​രു​ന്നു.
രാ​ജ്യ​ത്ത് അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തീ​രാ​ജ്, ന​ഗ​ര​പാ​ലി​ക നി​യ​മം ന​ട​പ്പാ​ക്കി വി​ക​സ​നം സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കെ​ത്തി​ച്ച മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാം ജ​ന്മവാ​ർ​ഷി​ക ദി​ന​ത്തി​ൽ ഡി​സി​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ത്ഥ ശി​ൽ​പി രാ​ജീ​വ് ഗാ​ന്ധി​യാ​ണ്. ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്ത് രാ​ജ്യ​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ടെ​ലി​വി​ഷ​ൻ, കം​പ്യൂ​ട്ട​ർ എ​ന്നി​വ വ്യാ​പ​ക​മാ​ക്കി. രാ​ജ്യ​ത്തെ ഭ​ര​ണ​സം​വി​ധാ​ന​വും ഗ​വേ​ഷ​ണ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും ആ​ധു​നി​ക​വ​ത്ക​രി​ച്ച​തും അ​ദ്ദേ​ഹ​മാ​ണെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ബ്ലോ​ക്ക്-​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഏ​ഴ് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.
കെ.​സി. റോ​സ​കു​ട്ടി, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്രാ​ഹം, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എം.​എം. ര​മേ​ശ്, പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ, പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ, സി. ​ജ​യ​പ്ര​സാ​ദ്, ജി. ​വി​ജ​യ​മ്മ, ടി.​ജെ. ഐ​സ​ക്ക്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​ൻ. വേ​ണു​ഗോ​പാ​ൽ, ജോ​ഷി സി​റി​യ​ക്ക്, അ​നി​ൽ എ​സ്. നാ​യ​ർ, സു​ജ​യ വേ​ണു​ഗോ​പാ​ൽ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, വി. ​നൗ​ഷാ​ദ്, ഷു​ക്കൂ​ർ പൊ​ഴു​ത​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സേ​വാ​ദ​ൾ ചെ​യ​ർ​മാ​നു​മാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാമ​ത് ജ​ൻ​മ​വാ​ർ​ഷി​കം പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കൂ ഭാ​വി ത​ല​മു​റ​യെ ര​ക്ഷി​ക്കൂ എ​ന്ന പ്ര​തി​ജ്ഞ എ​ടു​ത്ത് 75 വൃ​ക്ഷ​തൈ​ക​ൾ ന​ട്ട് കൊ​ണ്ട് ആ​ഘോ​ഷി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം രാ​ജീ​വ് ഗാ​ന്ധി ജ​ൻ​മ​ദി​നാ​ഘോ​ഷ സ​ന്ദേ​ശം ന​ൽ​കി. കെ.​സി. റോ​സ​ക്കു​ട്ടി, വി.​എ. മ​ജീ​ദ്, .​ജോ​ഷി സി​റി​യ​ക്ക്, ഫൈ​സ​ൽ പാ​പ്പി​ന, കെ.​വി. പോ​ക്ക​ർ ഹാ​ജി, ര​മേ​ശ​ൻ, എ​ൻ. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.