മാ​ന​ന്ത​വാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി
Wednesday, August 21, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ഷീ​ര​ക​ർ​ഷ​ക ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ഷീ​ര​ക​ർ​ഷ​ക സ​ഹ​ക​ര​ണ മു​ന്ന​ണി​യും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം.
ആ​കെ​യു​ള്ള 1794 അം​ഗ​ങ്ങ​ളി​ൽ 1648 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ പി.​ടി. ബി​ജു, പി.​കെ. എ​ൽ​ദോ, ഷി​ബു തോ​മ​സ്, സ​ണ്ണി ജോ​ർ​ജ്, വ​ർ​ഗീ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എം.​കെ. ഗി​രി​ജ, റെ​ജി ജോ​സി, ടി.​ജെ സോ​ന എ​ന്നി​വ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ലും സി.​സി. രാ​മ​ൻ എ​സ‌്സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി.
25 വ​ർ​ഷ​ത്തോ​ള​മാ​യി എ​ൽ​ഡി​എ​ഫ് ആ​ണ് ക്ഷീ​ര സം​ഘം ഭ​രി​ക്കു​ന്ന​തെ​ങ്കി​ലും യു​ഡി​എ​ഫ് മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വച്ചു. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ട്ട് ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ പി. ​അ​നി​ത​യാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. പി.​ടി. ബി​ജു​വി​നെ ആ​ദ്യ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യും തീ​രു​മാ​നി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ബി​ജു പ്ര​സി​ഡ​ന്‍റാ​വു​ന്ന​ത്. വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ സി​പി​എ​മ്മും ര​ണ്ട് പേ​ർ സി​പി​ഐ. അം​ഗ​ങ്ങ​ളു​മാ​ണ്.