വ​യ​നാ​ടി​ന് ക​രു​ത്തേ​കാ​ൻ കു​ട്ട​നാ​ട്ടില്‌ നിന്ന് യു​വാ​ക്ക​ളുടെ സംഘം
Friday, August 23, 2019 12:08 AM IST
ന​ട​വ​യ​ൽ: പ്ര​ള​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത​്വന​മാ​യി കു​ട്ട​നാ​ട്ടി​ൽ നി​ന്നും ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ജി​ല്ല​യി​ൽ എ​ത്തി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലും പ്ര​ള​യം ആ​ളു​ക​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യെ​ങ്കി​ലും വ​യ​നാ​ടി​നെയും സ​ഹാ​യി​ക്ക​ണം എ​ന്ന ചിന്തയാണ് കു​ട്ട​നാ​ട് ച​ന്പ​ക്കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വീ ​ഹെ​ൽ​പ്പ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.
വീ ​ഹെ​ൽ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ 200ളം ​അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് യു​വാ​ക്ക​ൾ ചു​രം ക​യ​റി​യ​ത്.
നി​ല​ന്പൂ​ർ, വി​ല​ങ്ങാ​ട്, പ​ന​മ​രം, ന​ട​വ​യ​ൽ, മേ​പ്പാ​ടി ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ച്ച ഇ​വ​ർ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
വീ ​ഹെ​ൽ​പ്പ് ഭാ​ര​വാ​ഹി​യും എ​ഫ്ആ​ർ​എ​ഫ് ക​ർ​ഷ​ക സം​ഘ​ട​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ മാ​ർ​ട്ടി​ൻ തോ​മ​സ്, വേ​ണു​കു​ട്ട​നാ​ട്, ജ​യ​ൻ ച​ന്പ​ക്കു​ളം, മ​ത്താ​യി കെ. ​ആ​ന്‍റ​ണി, ഡി. ​ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച​ത്.