മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ മൂ​ന്ന് ആ​ദി​വാ​സി വീ​ടു​ക​ൾ
Friday, August 23, 2019 12:10 AM IST
ന​ട​വ​യ​ൽ: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ ഉ​റ​ക്കം പോ​ലും ന​ഷ്ട്ട​പെ​ട്ട് ന​ട​വ​യ​ൽ പാ​ടി​ക്കു​ന്ന് താ​ഴെ കോ​ള​നി​യി​ലെ മൂ​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. മ​ഴ​യി​ൽ വീ​ടി​രി​ക്കു​ന്ന ഭാ​ഗ​ത്ത് നി​ന്ന് മ​ണ്ണും ക​രി​ങ്ക​ൽ ഭി​ത്തി അ​ട​ക്കം തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണി​ട്ടും ബ​ന്ധ​പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലും ഇ​വ​രെ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.
ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ന​ട​വ​യ​ൽ പാ​ടി​ക്കു​ന്ന് താ​ഴെ കോ​ള​നി​യി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ആ​ണ് മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം വീ​ടു​ക​ൾ ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ ഉ​റ​ക്കം പോ​ലും ന​ഷ്ട്ട​പ്പെട്ട് ക​ഴി​യു​ന്ന​ത്. കോ​ള​നി​യി​ലെ മി​നി, ശാ​ന്ത, കു​റു​ന്പി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഏ​ത് നി​മി​ഷ​വും വ​യ​ലി​ലേ​ക്ക് മ​ണ്ണ് അ​ട​ക്കം തെ​ന്നി മാ​റാ​നു​ള്ള അ​വ​സ്ഥ​യി​ൽ നി​ല്ക്കു​ന്ന​ത്.
ഇ​തി​ൽ കു​റു​ന്പി പ്രാ​യാ​ധി​ക്യം കൊ​ണ്ട് അ​വ​ശ​നി​ല​യി​ലാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ മ​ണ്ണ് അ​ട​ക്കം ഒ​ലി​ച്ച് പോ​യി. ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തേ​യും ട്രൈ​ബ​ൽ വ​കു​പ്പി​നേ​യും വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് കോ​ള​നി​യി​ലെ മി​നി പ​റ​ഞ്ഞു. നാ​ല് വ​ർ​ഷം മു​ന്പ് പ​ണി​ത വീ​ടു​ക​ളാ​ണ് ഇ​ത്.
സം​ര​ക്ഷ​ണ​ഭി​ത്തി അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ച്ച് വീ​ടു​ക​ളു​ടെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യം.