വി​ല വി​വ​ര പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി
Friday, August 23, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: വി​ല വി​വ​ര പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​വ​ശ്യ സാ​ധ​ന നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ക്ഷ്യോ​പ​ദേ​ശ​ക സ​മി​തി. എ​ല്ലാ പ​ല​ച​ര​ക്ക് ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും പ​ച്ച​ക്ക​റി ക​ട​ക​ളും വി​ല വി​വ​ര പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. എ​ഡി​എം കെ.​അ​ജീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ഗു​ണ​മേന്മയു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മാ​ത്ര​മെ റേ​ഷ​ൻ​ക​ട​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​ള്ളു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് സ​പ്ലൈ​കോ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു.
ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും മോ​ശ​മാ​യ ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. എ​ഫ്സി​ഐ യി​ൽ നി​ന്നും മോ​ശ​മാ​യ ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ച്ചാ​ൽ മാ​റ്റി ന​ൽ​കു​ന്ന​തി​ന് എ​ഫ്സി​ഐ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​തി​ന് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ​ക്ക് ശു​പാ​ർ​ശ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് താ​മ​സം നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.