സൗ​ജ​ന്യ കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി ലോ​റി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ
Sunday, September 15, 2019 2:12 AM IST
ക​ല്‍​പ്പ​റ്റ: ലോ​റി ജീ​വ​ന​ക്കാ​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ഒ​രു​ക്കി ലോ​റി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ. ബ​ത്തേ​രി മൈ​സൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നാ​യ്ക്ക​ട്ടി ഇ​ല്ലി​ചു​വ​ട്ടി​ലാ​ണ് സ​ഹാ​യി വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ത​യോ​ര​ത്ത് സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ബ​ത്തേ​രി-​മൈ​സൂ​ര്‍ റൂ​ട്ടി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​നി​മു​ത​ല്‍ കു​ടി​വെ​ള്ള​ത്തി​നും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നും ശു​ദ്ധ​ജ​ല​മ​ന്വേ​ഷി​ച്ച് ന​ട​ക്കേ​ണ്ട. നാ​യ്ക്ക​ട്ടി​ക്ക് സ​മീ​പം ഇ​ല്ലി​ചു​വ​ട്ടി​ല്‍ ഇ​തി​നു​ള്ള സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​റി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ സ​ഹാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ത​യോ​ര​ത്ത് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​വും ലോ​റി ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ബു​ഹാ​ജി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ നി​ന്നും വെ​ള്ളം പ​മ്പ്‌​ചെ​യ്ത് പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​യി​ല്‍ എ​ത്തി​ക്കും. ഇ​വി​ടെ​നി​ന്ന് പൈ​പ്പ് വ​ഴി​യാ​ണ് വി​ത​ര​ണം. ഭ​ക്ഷ​ണ ത​യാ​റാ​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള​ത്തി​നും യ​ഥേ​ഷ്ടം വെ​ള്ള​മു​പ​യോ​ഗി​ക്കാം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ബു​ഹാ​ജി നി​ര്‍​വ്വ​ഹി​ച്ചു. ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന ത​ന്റെ ജീ​വി​ത​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച അ​നു​ഭ​വ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ബു​ഹാ​ജി പ​റ​ഞ്ഞു.