മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, September 18, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റ-​പ​ടി​ഞ്ഞാ​റ​ത്ത​റ-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ബ​സു​ക​ള്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പി​ണ​ങ്ങോ​ട് ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പി​ണ​ങ്ങോ​ട് ടൗ​ണി​ല്‍ ബ​സു​ക​ള്‍ ത​ട​ഞ്ഞാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മുണ്ടായി.
തു​ട​ര്‍​ന്ന് ക​ല്‍​പ്പ​റ്റ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്‌​ന​ത്തി​ന് താ​ത്്കാ​ലി​ക പ​രി​ഹാ​ര​മാ​യി. മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നും പ​ടി​ഞ്ഞാ​റ​ത്ത​റ വ​ഴി ക​ല്‍​പ്പ​റ്റ​യി​ലേ​ക്കു​ള്ള ബ​സു​ക​ള്‍​ക്ക് ചു​ങ്ക​ത്ത് സ്റ്റോ​പ്പ് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​തി​നാ​യി ആ​ര്‍​ടി​ഒ, ക​ല്‍​പ്പ​റ്റ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ക​ല്‍​പ്പ​റ്റ സി​ഐ, പി​ണ​ങ്ങോ​ട് ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും പ്ര​തി​ധി​നി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത് ദി​വ​ന​ത്തി​ന​കം യോ​ഗം ചേ​രാ​ന്‍ സി​ഐ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും പാ​സ​ഞ്ചേ​ഴ്‌​സ് അസോസിയേഷന്‌ ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ആ​ദ്യ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ടി​ഞ്ഞാ​റ​ത്ത​റ ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ ചു​ങ്ക​ത്ത് നി​ര്‍​ത്തേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് പ്ര​ശ്‌​നം ആ​രം​ഭി​ച്ച​ത്. വീ​ണ്ടും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്തെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി. മു​നി​സി​പ്പ​ല്‍ ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചു​ങ്ക​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​തോ​ടെ ഇവിടെ ബ​സ് നി​ര്‍​ത്താ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​യി.
എ​ന്നാ​ല്‍ പ​ഴ​യ ബ​സ‌്സ്റ്റാ​ന്‍​ഡി​ലേ​ക്ക് പോ​കു​ന്ന​ത് ബസുകള്‌ ഒ​‌‌ഴി​വാ​ക്കി​യ​തോ​ടെ വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രേ പി​ണ​ങ്ങോ​ട് ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.
ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ചു​ങ്ക​ത്ത് ബസ് നി​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ആ​ര്‍​ഡി​ഒ യോ​ട് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. പ​ഴ​യ സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബ​സു​ക​ള്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് തൊ​ഴി​ലാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ല്‍​പ്പ​റ്റ-​പ​ടി​ഞ്ഞാ​റ​ത്ത​റ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ്രൈ​വ​റ്റ് ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണി​ക്കി​ന് യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പി​ണ​ങ്ങോ​ട് നാ​ട്ടു​കാ​ര്‍ ബ​സ് ത​ട​ഞ്ഞ​ത്.