വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് നാ​ല് മാ​സം കഴിഞ്ഞിട്ടും യൂ​ണി​ഫോ​ം ആയില്ല
Thursday, September 19, 2019 12:28 AM IST
വെ​ള്ള​മു​ണ്ട: സ്‌​കൂ​ള്‍ തു​റ​ന്ന് നാ​ലു​മാ​സം പി​ന്നി​ടു​മ്പോ​ഴും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യൂ​ണി​ഫോം ആ​യി​ല്ല. ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് ര​ണ്ട് ജോ​ഡി യൂ​ണി​ഫോം വാ​ങ്ങാന്‌ 400 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ല്‍​പി സ്‌​കൂ​ളു​ക​ള്‍​ക്കും ചി​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്കും ഭാ​ഗി​ക​മാ​യി ഫ​ണ്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ല​ഭി​ക്കാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. യു​പി കൂ​ടി​യു​ള്ള എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ഫ​ണ്ട് ഒ​ട്ടും ല​ഭി​ക്കാ​ത്ത​ത്. ഇ​തോ​ടെ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

സ്‌​കൂ​ള്‍ തു​റ​ന്ന് ഒ​രു മാ​സ​ത്തി​ന​കം യൂ​ണി​ഫോം ധ​രി​ക്ക​ന്ന​മെ​ന്ന് നി​ര്‍​ദ്ദേ​ശം ല​ഭി​ച്ച​തോ​ടെ പ​ല​രും യൂ​ണി​ഫോം സ്വ​ന്ത​മാ​യി എ​ടു​ത്തു. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ യൂ​ണി​ഫോം വാ​ങ്ങാ​നാ​വാ​തെ വിഷമിക്കുകയാണ്. പ​ഴ​യ യൂ​ണി​ഫോം ഉണ്ടാ​യി​രു​ന്ന​വ​ര്‍ അ​ത് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കി​ട​പ്പാ​ട​മ​ട​ക്കം ന​ഷ്ട​പ്പെ​ട്ട വീ​ടു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് യൂ​ണി​ഫോം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​മ്പ് എ​സ്എ​സ്എ മു​ഖേ​ന ന​ല്‍​കി​യി​രു​ന്ന ഫ​ണ്ട് ഇ​ത്ത​വ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നേ​രി​ട്ടാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തോ​ടെ ഫ​ണ്ട് വിതരണം താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്. അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെപ​കു​തി പി​ന്നി​ടാ​യ​പ്പോ​ള്‍ ന​ല്‍​കു​ന്ന പ​ണം ആ​ര്‍​ക്കും കൃ​ത്യ​മാ​യി ഉ​പ​കാ​ര​പ്പെ​ടി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.