സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ക്കും
Friday, September 20, 2019 12:38 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ സ​ത്യ​വ​തി​ ടീച്ചറെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഓ​ണാ​ഘോ​ഷ​വും നാ​ളെ പ​യ്യം​ന്പ​ള്ളി കു​റു​ക്ക​ൻ​മൂ​ല​യി​ൽ ന​ട​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വ​ടം​വ​ലി ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​റു​ക്ക​ൻ​മൂ​ല വാ​ർ​ഡ് വി​ക​സ​ന സ​മി​തി, കു​ടും​ബ​ശ്രീ, ജി​എ​ൽ​പി സ്കൂ​ൾ കു​റു​ക്ക​ൻ​മൂ​ല, ബാ​ല​വേ​ദി, ശ്രേ​യ​സ്, ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കു​റു​ക്ക​ൻ​മൂ​ല ജി​എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യായ സ​ത്യ​വ​തി​യെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ 8.30 ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ടം​വ​ലി മ​ത്സ​രം. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഒ.​ആ​ർ. കേ​ളു എ​ൽ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് സ​ത്യ​വ​തി​യെ ആ​ദ​രി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ലീ​സ് സി​സി​ൽ, ഷൈ​നി റോ​യി, മി​നി ആ​ന്‍റ​ണി, ബേ​ബി തെ​നം​കു​ഴി, സ​ണ്ണി മ​ണ്ണാ​റ​ത്ത് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.