അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ത്തി
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ത​ല പ്രോ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ​ക്കാ​യി മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ​യ​ൻ​സ് ക്ല​ബ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​രാ​ജ​ൻ, മാ​ന​ന്ത​വാ​ടി സ​ബ് ജി​ല്ലാ സ​യ​ൻ​സ് ക്ല​ബ് സെ​ക്ര​ട്ട​റി സു​ലൈ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ.​എ​ൻ.​എ​സ്. പ്ര​ദീ​പ് ക്ലാ​സെ​ടു​ത്തു. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന​ത​യും വൃ​ത്തി​യും ഹ​രി​താ​ഭ​യും ആ​രോ​ഗ്യ​വു​മു​ള്ള രാ​ജ്യ​ത്തി​ന് എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ഷ​യം. ആ​വാ​സ​വ്യ​വ​സ്ഥ​യും പാ​രി​സ്ഥി​തി​ക സേ​വ​ന​ങ്ങ​ളും, ആ​രോ​ഗ്യം ആ​രോ​ഗ്യ പ​രി​പാ​ല​നം ശു​ചി​ത്വം, പാ​ഴ് വ​സ്തു​ക്ക​ളി​ൽ നി​ന്ന് സ​ന്പ​ത്ത്, സ​മൂ​ഹം സം​സ്കാ​രം ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ, നാ​ട്ട​റി​വ് വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യാ​ണ് ഉ​പ​വി​ഷ​യ​ങ്ങ​ൾ. ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം. ന​വം​ബ​ർ ര​ണ്ടാം വാ​രം ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ 30 ന​കം ര​ജി​സ്ടേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9496344025.