എ​ഡ്യു പേ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 22, 2019 1:18 AM IST
മു​ട്ടി​ല്‍: ഡ​ബ്ല്യു​എം​ഒ സ്‌​കൂ​ളി​ന്‍റെ വെ​ബ് പേ​ജ്(​എ​ഡ്യു​പേ​ജ്) ക​ര്‍​ണാ​ട​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഹൈ​ടെ​ക് വി​ദ്യാ​ഭ്യാ​സ രീ​തി ഗു​ണ​ക​ര​മാ​ണെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​പൂ​ര്‍​ണ, സ​മ​ഗ്ര, കൈ​റ്റ് തു​ട​ങ്ങി​യ ഐ​ടി അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളെ​ക്കു​റി​ച്ചു മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു.

സ്‌​കൂ​ള്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ എം.​എ. മു​ഹ​മ്മ​ദ്ജ​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യുഎം​ഒ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി, പി.​വി. മൊ​യ്തു, പി. ​അ​ബ്ദു​ല്‍ ജ​ലീ​ല്‍, ബി​നു​മോ​ള്‍ ജോ​സ്, പി.​കെ. സു​മ​യ്യ, പ​ദ്മാ​വ​തി​യ​മ്മ, എ​ന്‍. മു​സ്ത​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി മ​ന്ത്രി സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ച​ന്ദ​ന​ത്തൈ ന​ട്ടു. ദേ​ശീ​യ​പാ​ത 766ലെ ​യാ​ത്ര ​നിരോധനത്തി​ല്‍ കേ​ര​ള​ത്തി​നു സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്നു അ​ഭ്യ​ര്‍​ഥി​ച്ചു സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ഫി​ദാ നൗ​റി​ന്‍റെ​യും​എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി.