പ്ര​ള​യ​ബാ​ധി​ത​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, October 16, 2019 12:12 AM IST
ന​ട​വ​യ​ൽ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​യ്ക്കു​പ്പ, പേ​രൂ​ർ കോ​ള​നി​വാ​സി​ക​ൾ ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
മാ​ർ​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ് ഗേ​റ്റി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞ​തു വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യി.
ധ​ർ​ണ എ​കെ​സി​സി ഗ്ലോ​ബ​ൽ സ​മി​തി അം​ഗം സൈ​മ​ണ്‍ ആ​ന​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി. ര​വി​കു​മാ​ർ, മീ​ന ശ​ങ്ക​ര​ൻ, ജോ​സ് വ​ട​ക്കേ​ട​ത്ത്, എ​ൻ.​എ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.