കാ​ടി​റ​ങ്ങി​യ ആ​ന​ക​ളെ തു​ര​ത്താ​നാ​യി​ല്ല
Sunday, October 20, 2019 12:18 AM IST
പ​ന​മ​രം: പാ​ന്പ്ര വ​ന​ത്തി​ൽ​നി​ന്നു കോ​ളേ​രി​ക്ക​ടു​ത്തു കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ ര​ണ്ടു കൊ​ന്പന്മാ​രെ വ​ന​ത്തി​ലേ​ക്കു തു​ര​ത്താ​നാ​യി​ല്ല. കോ​ളേ​രി​യി​ൽ​നി​ന്നു 15 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ക​ന്പ​ള​ക്കാ​ട് പ​ള്ളി​മു​ക്കി​ലെ​ത്തി​യ ആ​ന​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ര​ണി ക​ല്ല​ഞ്ചി​റ തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പ​ത്തേ​ക്കു മാ​റി മു​ള​ങ്കാ​ട്ടി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്ക​യാ​ണ്. ആ​ന​ക​ൾ രാ​ത്രി കാ​ടു​ക​യ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​ന​പാ​ല​ക​ർ. കോ​ളേ​രി​യി​ൽ​നി​ന്നു തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​നം വാ​ച്ച​ർ നെ​യ്ക്കു​പ്പ കു​ഴി​ചാ​ലി​ൽ രാ​ജു​വി​നു ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. രാ​ജു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​ന​ക​ൾ തന്പടിച്ച​തി​നു സ​മീ​പം വ​നം-​പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ ക്യാ​ന്പു ചെ​യ്യു​ന്നു​ണ്ട്. റോ​ഡു​ക​ൾ ബ്ലോ​ക്കു​ചെ​യ്ത് ആ​ന​ക​ളെ ക​ട​ത്തി​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ കെ. ​ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ആ​ന​ക​ളെ തു​ര​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​മു​ക്കി​ന​ടു​ത്തു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ഉ​ച്ച​ക​ഴി​ഞ്ഞു അ​വ​ധി ന​ൽ​കി​യി​രു​ന്നു.