ന്യൂ ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്നുമാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Sunday, November 10, 2019 12:10 AM IST
താ​മ​ര​ശേ​രി: ന്യു ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ യു​മാ​യി ര​ണ്ടു പേ​രെ താ​മ​ര​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. കൂ​ട​ത്താ​യി ചു​ണ്ട​ക്കു​ന്ന് ചു​ള്ളി​യോ​ട്ടി​ല്‍ സ​ച്ചി​ന്‍(27), കു​ന്ന​മം​ഗ​ലം ചൂ​ലൂ​ര്‍ വ​ള്ളി​യേ​ക്ക​ട്ട് മി​ഥു​ന്‍(24) എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി എ​സ്‌​ഐ സ​ന​ല്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 800 മി​ല്ലി ഗ്രാം ​എം​ഡി​എം​എ ക്രി​സ്റ്റ​ല്‍ ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

സം​സ്ഥാ​ന പാ​ത​യി​ല്‍ താ​മ​ര​ശേ​രി ചു​ങ്കം സ​ര്‍​വ്വീ​സ് സ്റ്റേ​ഷ​ന് സ​മീ​പം മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍ പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്. എ​സ്‌​ഐ അ​ഷ്റ​ഫ്, എ​എ​സ്‌​ഐ മാ​രാ​യ വി​പി​ന്‍, സു​രേ​ഷ് ബാ​ബു, സീ​നി​യ​ര്‍ സി​പി ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ഷി​ബി​ല്‍ ജോ​സ​ഫ്, ഡ്രൈ​വ​ര്‍ ജി​ലു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.