ക​രു​ണാ​ഭ​വ​ന്‍ അ​ഗ​തി​മ​ന്ദി​രം വെ​ഞ്ചരി​പ്പ്
Tuesday, November 12, 2019 12:18 AM IST
കാ​ട്ടി​ക്കു​ളം: ക​ര്‍​മ്മ​ലീ​ത്താ മാ​തൃ​സ​ഭ സെ​ന്‍റ്് തോ​മ​സ് പ്രൊ​വി​ന്‍​സി​ന്‍റെ കീ​ഴി​ല്‍ ചേ​ലൂ​ര്‍ ഒ​ന്നാം മൈ​ലി​ല്‍ 1988 ല്‍ ​സ്ഥാ​പി​ത​മാ​യ ക​രു​ണാ​ഭ​വ​ന്‍ അ​ഗ​തി​മ​ന്ദി​ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ചരി​പ്പ് ക​ര്‍​മ്മം മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ടം നി​ര്‍​വ​ഹി​ച്ചു.
ആ​ഗോ​ള ക​ര്‍​മ്മ​ലീ​ത്താ സ​ഭ​യു​ടെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​റാ​യ ഫാ. ​റോ​ബ​ര്‍​ട്ട് തോ​മ​സ് പു​തു​ശേ​രി, പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റാ​യ ഫാ. ​മാ​ത്യു നീ​ണ്ടൂ​ര്‍, ചേ​ലൂ​ര്‍ കാ​ര്‍​മ​ല്‍ നി​കേ​ത​ന്‍ നൊ​വി​ഷ്യേ​റ്റ് ഭ​വ​ന​ത്തി​ന്‍റെ സു​പ്പീ​രി​യ​റാ​യ ഫാ. ​മാ​ര്‍​ട്ടി​ന്‍ പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി​രു​ന്നു. നി​ര​വ​ധി വൈ​ദീ​ക​രും സ​ന്യ​സ്ത​രും അ​യ​ല്‍​വാ​സി​ക​ളും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.
ക​രു​ണാ​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ജി ത​ല​ച്ചി​റ​യി​ല്‍ ന​ന്ദി പ​റ​ഞ്ഞു.