മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Tuesday, November 19, 2019 12:27 AM IST
ക​ല്‍​പ്പ​റ്റ: അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഇ​ന്ന് മു​ത​ല്‍ 30 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. കി​ട​പ്പു​രോ​ഗി​ക​ളാ​യ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ രേ​ഖാ​മൂ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ 25ന​കം അ​റി​യി​ക്ക​ണം. കി​ട​പ്പി​ലാ​യ​വ​ര്‍​ക്ക് ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ച് വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന മ​സ്റ്റ​റിം​ഗ് ചെ​യ്തു ന​ല്‍​കും.നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സാ​മൂ​ഹ്യ​സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബ​യോ​മെ​ട്രി​ക്ക് മ​സ്റ്റ​റിം​ഗ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള കോ​ളി​യാ​ടി, മാ​ട​ക്ക​ര, ചീ​രാ​ല്‍, ചു​ള്ളി​യോ​ട്, മ​ല​വ​യ​ല്‍ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 30വ​രെ സൗ​ജ​ന്യ​മാ​യി ചെ​യ്യാം. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ര്‍​ക്ക് അ​ടു​ത്ത ഗ​ഡു മു​ത​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത​ല്ല.
കേ​ര​ള ക​ള്ളു​വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍, കു​ടും​ബ, സാ​ന്ത്വ​ന​പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ആ​ധാ​ര്‍​കാ​ര്‍​ഡ്, പെ​ന്‍​ഷ​ന്‍ ന​മ്പ​ര്‍ എ​ന്നി​വ​യു​മാ​യി അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി മ​സ്റ്റ​റിം​ഗ് ചെ​യ്യേ​ണ്ട​താ​ണ്. ഇ​തി​ന് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ല. മ​സ്റ്റ​റിം​ഗ് ചെ​യ്ത​തി​ന്‍റെ ര​സീ​ത് ഗു​ണ​ഭോ​ക്താ​വി​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും. കി​ട​പ്പു​രോ​ഗി​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ 29ന​കം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്ക​ണം.
മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത പെ​ന്‍​ഷ​ന്‍​കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്ന ര​സീ​തും ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. 60 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ടും​ബ/​സാ​ന്ത്വ​ന പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​ന​ര്‍​വി​വാ​ഹി​ത​യ​ല്ല എ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്ന് വെ​ല്‍​ഫെ​യ​ര്‍​ഫ​ണ്ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04952384355.