കൈ​വ​ശ ഭൂ​മി​ക്കു പ​ട്ട​യം: ഗൂ​ഡ​ല്ലൂ​രി​ല്‍ ഒ​ന്നു മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം
Wednesday, November 20, 2019 1:15 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഓ​വാ​ലി നി​വാ​സി​ക​ള്‍ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഗൂ​ഡ​ല്ലൂ​ര്‍ ഗാ​ന്ധി മൈ​താ​നി​യി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തും.

ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ കൈ​വ​ശ​ഭൂ​മി​ക്കും പ​ട്ട​യം ന​ല്‍​കു​ക, ഗൂ​ഡ​ല്ലൂ​ര്‍-​പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ല്‍ സെ​ക്ഷ​ന്‍ 17-53ല്‍​പ്പെ​ട്ട ഭൂ​മി കൈ​വ​ശം വ​യ്ക്കു​ന്ന​വ​ര്‍​ക്കു പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക നി​യ​മം പാ​സാ​ക്കു​ക, എ​ല്ലാ വീ​ടു​ക​ള്‍​ക്കും വൈ​ദ്യു​തി അ​നു​വ​ദി​ക്കു​ക, ഓ​വാ​ലി ഫോ​റ​സ്റ്റ് ചെ​ക്‌​പോ​സ്റ്റി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളും പാ​ല​ങ്ങ​ളും റോ​ഡു​ക​ളും പു​ന​ര്‍​നി​ര്‍​മി​ക്കു​ക, ടി​എ​ന്‍​പി​പി​എ​ഫ് ആ​ക്ട് പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നു ​എം. ദ്രാ​വി​ഡ​മ​ണി എം​എ​ല്‍​എ, സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ എ. ​മു​രു​ക​യ്യ, കെ. ​സ​ഹ​ദേ​വ​ന്‍, കെ.​ഇ. ബി​നു, ചി​ന്ന​വ​ര്‍, ജ​യ​രാ​മ​ന്‍, എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ശി​വ​കു​മാ​ര്‍, കെ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ബാ​ബു, ശി​വാ​ന​ന്ദ​ന്‍, ആ​ശി​ര്‍, രാ​മ​ച​ന്ദ്ര​ന്‍, സു​രേ​ഷ്, പാ​ണ്ഡ്യ​രാ​ജ്, കെ. ​ഹം​സ, ഷാ​ജി ചെ​ളി​വ​യ​ല്‍, എ​ന്‍. വാ​സു, ഗോ​പി​നാ​ഥ്, മു​ഹ​മ്മ​ദ് ഗ​നി, ഗു​ണ​ശേ​ഖ​ര​ന്‍, രാ​ജേ​ന്ദ്ര പ്ര​ഭു, വി.​കെ. ഹ​നീ​ഫ, കേ​ദീ​ശ്വ​ര​ന്‍, ഹ​ബീ​ബ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എ​ഐ​എ​ഡി​എം​കെ, ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി, സി​പി​എം, സി​പി​ഐ, വി​ടു​ത​ലൈ ശി​റു​തൈ, അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം, നാം​ത​മി​ഴ​ര്‍ ക​ക്ഷി, ഡി​എം​ഡി​കെ, മു​സ്‌​ലിം ലീ​ഗ്, എം​ഡി​എം​കെ, മ​നി​ത​നേ​യ മ​ക്ക​ള്‍ ക​ക്ഷി തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​നും സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.