ചൂ​ട്ട​ക്ക​ട​വി​ൽ ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്തു
Friday, November 22, 2019 12:38 AM IST
മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ​രാ​ത്രി ചൂ​ട്ട​ക്ക​ട​വി​ൽ ത​ള്ളി​യ മാ​ല​ന്യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു നീ​ക്കം ചെ​യ്തു. നി​ക്ഷേ​പി​ച്ച​വ​ർ ത​ന്നെ​യാ​ണ് മാ​ലി​ന്യം മാ​റ്റി​യ​ത്. ചൂ​ട്ട​ക്ക​ട​വി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​നും വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​നും സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ​ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞ് മു​നി​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി.
ന​ഗ​ര​സ​ഭ അ​റി​യാ​തെ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തെ​ന്നു ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് പ​റ​ഞ്ഞു.