പ്ര​തി​ഷേ​ധം ശ​ക്തം, ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​ക​ൾ തെ​രു​വി​ൽ
Saturday, November 23, 2019 12:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്ലാ​സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റ് ഷെ​ഹ​ല ഷെ​റി​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ വ​യ​നാ​ട് പ്ര​തി​ഷേ​ധ ക​ട​ലി​ൽ. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ക​ൽ​പ്പ​റ്റ​യി​ലും പ്ര​തി​ഷേ​ധ മാ​ർ​ച്ച്. ബ​ത്തേ​രി​യി​ൽ നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മാ​ർ​ച്ചി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം. ഹെ​ഡ്മാ​സ്റ്റ​ർ അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യു​ടെ ജീ​വ​ൻ എ​ടു​ത്ത​തെ​ന്ന് കു​ട്ടി​ക​ൾ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി പ​ഠി​ച്ച ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്പി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ ജ്വാ​ല തീ​ർ​ത്തു.
ജി​ല്ലാ ജ​ഡ്ജി സ്കൂ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. ക​രി​ങ്കൊ​ടി​യു​മാ​യി സ്കൂ​ളി​ന് മു​ന്പി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ജ​ഡ്ജി​മാ​രു​ടെ സം​ഘം മ​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ടൗ​ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​മാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നി​ട്ടും ത​ക്ക സ​മ​യ​ത്ത് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കാ​തി​രു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നേ​യും ആ​രോ​ഗ്യ വ​കു​പ്പി​നേ​യും പ്ര​തി​കൂ​ട്ടി​ലാ​ക്കി. സ്കൂ​ളി​നെ​തി​രേ​യും അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ​യും ജ​ന​രോ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളി​ന് മു​ന്പി​ൽ പോ​ലീ​സ് കാ​വ​ൽ തു​ട​ർ​ന്നു. ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള, ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഷെ​ഹ​ല​യു​ടെ വീ​ടും സ്കൂ​ളും സ​ന്ദ​ർ​ശി​ച്ചു.