ആ​ദി​വാ​സി വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Monday, December 9, 2019 12:16 AM IST
പ​ന​മ​രം: ന​ട​വ​യ​ൽ എ​ട​ലാ​ട്ട് പ​ണി​യ കോ​ള​നി​യി​ലെ വെ​ള്ളി​യു​ടെ മ​ക​ൻ മു​രു​ക​ൻ(40) വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മു​രു​ക​ന്‍റെ അ​നു​ജ​ൻ കേ​ശ​വ​നാ​ണ്(28) ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​വ​യ​ൽ കാ​റ്റാ​ടി​ക്കു​ന്നി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കോ​ള​നി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വ​ഴ​ക്കി​നി​ടെ​യാ​ണ് മു​രു​ക​നു വെ​ട്ടേ​റ്റ​ത്.
നെ​ല്ലു​മെ​തി​ക്ക​ൽ ക​ഴി​ഞ്ഞ് മ​ദ്യ​പി​ച്ച് കോ​ള​നി​യി​ൽ എ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം കൊ​ല​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ മു​രു​ക​ൻ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. മ​റ്റൊ​രു സ​ഹോ​ദ​ര​ൻ രാ​ജ​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.