സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബ് പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, December 10, 2019 12:56 AM IST
പു​ൽ​പ്പ​ള്ളി: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും ന​ട​പ്പാ​ക്കു​ന്ന സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബ് പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ, ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വേ​ലി​യ​ന്പം ദേ​വി​വി​ലാ​സം തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 250 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ഞ്ച് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ, മ​രു​ന്ന്, തീ​റ്റ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​ത്. ഡോ. ​കെ.​എ​സ്. പ്ര​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന പ്ര​സാ​ദ്, അ​നി​ൽ മോ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്കൂ​ൾ മ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, ഹെ​ഡ്മി​സ്ട്രി​സ് സി​സ്റ്റ​ർ കു​സു​മം, കെ.​പി. എ​ൽ​ദോ, പി.​ജെ. സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.