മൊ​ബൈ​ൽ ട​വ​റി​നെ​തി​രേ പ്ര​തി​ഷേ​ധം
Saturday, December 14, 2019 12:05 AM IST
പാ​ണ്ടി​ക്കാ​ട്:​പാ​ണ്ടി​ക്കാ​ട് വ​ള​രാ​ടി​ൽ ആ​രം​ഭി​ക്കാ​നി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി പ്ര​തി​ഷേ​ധം തു​ട​ങ്ങി. വാ​ർ​ഡ് അം​ഗം കെ.​ഹ​രി​ദാ​സ​ൻ സ​മ​ര​പ്പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡ് വ​ള​രാ​ടി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് മൊ​ബൈ​ൽ ക​ന്പ​നി ട​വ​ർ സ്ഥാ​പി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്. ട​വ​ർ നി​ർ​മി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് തി​രി​ച്ച​യ​ച്ചി​രു​ന്നു. തു​ട​ർ​ന്നും ട​വ​ർ നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മൊ​ബൈ​ൽ ക​ന്പ​നി അ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. ബാ​സി​ത് ഫി​റോ​സ് ബാ​ബു, പി.​എം. ജാ​സി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.