വി​ഷ്ണു​വി​ന് ജ​ന്മ​നാ​ടി​ന്‍റെ സ്വീ​ക​ര​ണം ഇ​ന്ന്
Sunday, December 15, 2019 12:14 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ര​ണ്ടു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ എം.​കെ. വി​ഷ്ണു​വി​ന് ജന്മ​നാ​ടാ​യ ചീ​രാ​ൽ മു​ണ്ട​ക്കൊ​ല്ലി​യി​ൽ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മ​ല്ലി​ക സോ​മ​ശേ​ഖ​ര​ൻ, പി.​എ​സ്. സ​നു, എം.​എ. സു​രേ​ഷ്, കെ.​ആ​ർ. സാ​ജ​ൻ, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബ​ത്തേ​രി മാ​നി​ക്കു​നി​യി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ഷ്ണു​വി​നെ മു​ണ്ട​ക്കൊ​ല്ലി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കും. അ​നു​മോ​ദ​ന സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ നെന്മേനി ഒ​ന്പ​താം വാ​ർ​ഡി​ലെ ഗൗ​രി തീ​ർ​ഥ, നോ​യ ല​ഷീ​ൻ, പ​ല്ല​വി രാ​ജ് എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ആ​ദ​രി​ക്കും. മു​ണ്ട​ക്കൊ​ല്ലി​യി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബാം​ഗ​മാ​ണ് വി​ഷ്ണു.