വി​ദേ​ശ​ത്ത് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം 55 ദി​വ​സ​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു
Sunday, December 15, 2019 12:14 AM IST
ഗൂ​ഡ​ല്ലൂ​ർ: വി​ദേ​ശ​ത്ത് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം 55 ദി​വ​സ​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ലെ ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ചി​ന്ന ചൂ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ പ​ര​ശൂ​റാ​മ​ൻ-​പൊ​ട്ടു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജ്കു​മാ​റി (29) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ വി​മാ​ന മാ​ർ​ഗം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. നീ​ല​ഗി​രി എം​പി എ. ​രാ​ജ, ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്. ഒ​ക്ടോ​ബ​ർ 17ന് ​താ​മ​സ സ്ഥ​ല​ത്ത് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം ഇ​യാ​ൾ മാ​താ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. വി​സ​യു​ടെ കാ​ലാ​വ​ധി എ​ട്ട് മാ​സം മു​ന്പ് അ​വ​സാ​നി​ച്ചു​വെ​ന്നും മ​റ്റൊ​രു വി​സ​യ്ക്കാ​യി ശ്ര​മി​ച്ച് വ​രി​ക​യാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​റി​യി​ച്ചി​രു​ന്നു.