വാ​യ്പ കൗ​ണ്ട​ർ ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക അ​വാ​ർ​ഡ് ദാ​ന​വും നാ​ളെ
Wednesday, January 15, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: ത​രി​യോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​യ്പ കൗ​ണ്ട​ർ ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക അ​വാ​ർ​ഡ് ദാ​ന​വും നാ​ളെ(16) രാ​വി​ലെ 10നു ​ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ക്കും. കാ​വു​മ​ന്ദം ലൂ​ർ​ദ്മാ​ത പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു അ​വാ​ർ​ഡ് ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ക്കും.
മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി ആ​ദ​രി​ക്കും. സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡു നേ​ടി​യ കാ​വു​മ​ന്ദം അ​ങ്ക​ണ​വാ​ടി​ക്കു ബാ​ങ്കി​ന്‍റെ പു​ര​സ്കാ​രം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ൻ​സി സ​ണ്ണി കൈ​മാ​റും. നി​ക്ഷേ​പ സ​മാ​ഹ​ര​ണ യ​ജ്ഞം ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​റ​ഹി​മും എ​ടി​എം കാ​ർ​ഡ് വി​ത​ര​ണം ന​ബാ​ർ​ഡ് ഡി​ഡി​എം നി​ഷ വ​ട​ക്കും​പ​റ​ന്പി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും.
പു​തി​യ നി​ക്ഷേ​പ-​വാ​യ്പ പ​ദ്ധ​തി സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​വു​മ​ന്ദം ലൂ​ർ​ദ്മാ​ത ച​ർ​ച്ച് വി​കാ​രി ഫാ.​ബി​ജു മാ​വ​റ, പ​ടി​ഞ്ഞാ​റ​ത്ത​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​അ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.