ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാൻ അ​ഭി​ഭാ​ഷ​കരുടെ സ​മ​ര​ം 20ന്
Wednesday, January 15, 2020 12:11 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ കോ​ട​തി​ക​ളി​ൽ സ്ഥി​ര​മാ​യി ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗൂ​ഡ​ല്ലൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20ന് ​ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​ക്ക് മു​ന്പി​ൽ അ​ഭി​ഭാ​ഷ​ക​ർ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും.
ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ മൂ​ന്ന് ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ളും പ​ന്ത​ല്ലൂ​ർ കോ​ട​തി​യി​ൽ ഒ​രു ജ​ഡ്ജി​യു​ടെ ഒ​ഴി​വു​മാ​ണു​ള്ള​ത്. ഉൗ​ട്ടി കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ർ​ക്ക് ഇ​ൻ​ചാ​ർ​ജ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ആ​ഴ്ച​യി​ൽ ഒ​രു പ്രാ​വ​ശ്യം ഗൂ​ഡ​ല്ലൂ​രി​ലെ​ത്തി കോ​ട​തി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. ജ​ഡ്ജി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ കോ​ട​തി​ക്ക് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​നു​ൽ ബാ​ബു, അ​ഡ്വ. ഭാ​സ്ക​ര​ൻ, അ​ഡ്വ. ചാ​ക്കോ, അ​ഡ്വ. പ​ര​ശു​രാ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.