ക​ൽ​പ്പ​റ്റ മ​ഹോ​ത്സ​വം: അ​ല​ങ്കാ​ര മ​ത്സ്യ - വി​ദേ​ശ​പ​ക്ഷി പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Thursday, January 16, 2020 12:10 AM IST
ക​ൽ​പ്പ​റ്റ: ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൽ​പ്പ​റ്റ മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റാ​ഫി പു​തി​യ​ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​ന​ട​ൻ അ​ബു​സ​ലിം മു​ഖ്യാ​തി​ഥി​യാ​യി.
മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡി. ​രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, പി.​പി. ആ​ലി, എ.​പി. ഹ​മീ​ദ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി നി​സാ​ർ ഒ​ള​വ​ണ്ണ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഫെ​ബ്രു​വ​രി ഒ​ന്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ക​ൽ​പ്പ​റ്റ ബൈ​പാ​സി​ലെ ഫ്ള​വ​ർ ഷോ​ഗ്രൗ​ണ്ടി​ണ് പ്ര​ദ​ർ​ശ​നം.
സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ഓ​രോ​ദി​വ​സ​വും ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ ബൃ​ഹ​ത്താ​യ ശേ​ഖ​ര​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലെ മു​ഖ്യ ആ​ക​ർ​ഷ​കം. അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണാ​റു​ള്ള വി​ദേ​ശ പ​ക്ഷി​ക​ളു​ടെ പ്ര​ദ​ർ​ശ​നം എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​ത്തി​നും ഉ​ല്ല​സി​ക്കാ​നു​മു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ കു​ണ്ടാ​യി​ത്തോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പു​ഴു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് എ​ക്സ്പോ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു ഇ​നം. ര​ണ്ട​ര ല​ക്ഷം പു​ഴു​ക്ക​ളു​ടെ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. രു​ചി​ക​ര​മാ​യ ഭ​ക്ഷ്യ​മേ​ള എ​ക്സ്പോ​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. പു​രാ​വ​സ്തു ശേ​ഖ​ര​ത്തോ​ടൊ​പ്പം വി​വി​ധ വി​പ​ണ​ന സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11മു​ത​ൽ രാ​ത്രി മു​ത​ൽ ഒ​ന്പ​ത്വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.
ടി​ക്ക​റ്റ് വി​ല 30രൂ​പ​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് 15 രൂ​പ. വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കും.