ഫോ​ട്ടോ പ്ര​ദ​ർ​ശ​നം: വയനാടിന് ര​ണ്ടാം സ്ഥാ​നം
Thursday, January 16, 2020 12:10 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ൽ വ​യ​നാ​ടി​നു ര​ണ്ടാം സ്ഥാ​നം. നാ​ല് വ​ർ​ഷം ജി​ല്ല​ക​ളി​ൽ ന​ട​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളാ​ണ് സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​യ്ക്കു​ള്ള അം​ഗീ​കാ​രം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ൽ​ നി​ന്നു ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​നു വേ​ണ്ടി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, അ​സി​സ്റ്റ​ൻ​റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, പി.​യു. ജാ​ഫ​ർ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, പ​ഠി​താ​ക്ക​ൾ, പ്രേ​ര​ക്മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.