സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം വ​ർ​ധി​ച്ചെ​ന്ന്
Monday, January 20, 2020 12:18 AM IST
ഗൂ​ഡ​ല്ലൂ​ർ: ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം വ​ർ​ധി​ച്ചെ​ന്ന് ത​മി​ഴ്നാ​ട് വ്യ​വ​സാ​യി സം​ഘം കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ന​ല്ല​സ്വാ​മി . ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ ഉ​ട​ൻ തൂ​ക്കി​ലേ​റ്റ​ണം. സ്വാ​ത​ന്ത്ര്യ കാ​ല​ഘ​ട്ട​ത്തി​ന് സ​മാ​ന​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്.
ത​മി​ഴ​ക​ത്തി​ലെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ളെ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചീ​ട്ടു​ക​ളി സം​ഘ​ത്തെ അ​റ​സ്റ്റു ചെ​യ്തു

ഉൗ​ട്ടി: സൂ​ളൂ​ർ കാ​ട​ബാ​ഡി വ​ന​ത്തി​ൽനിന്ന് ചീ​ട്ടു​ക​ളി​ച്ച ഒ​ന്പ​ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ജ​ഗ​ദീ​ഷ​ൻ (29), കാ​ർ​ത്തി (25), ശി​വ (34), ഈ​ശ്വ​ര​ൻ (24), ഗ​ണേ​ഷ​ൻ (52), തി​രു​താ​ന സ​ന്പ​ന്തം (35), ന​ട​രാ​ജ് (32) തു​ട​ങ്ങി​യ​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 6,000 രൂ​പ ക​ണ്ടെ​ടു​ത്തു. സി​ഐ സു​ൽ​ത്താ​ൻ ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

മ​നു​ഷ്യ​ശ്യം​ഖ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന്

ക​ൽ​പ്പ​റ്റ: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26നു ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ ശ്യം​ഖ​ല​യി​ൽ മു​ഴു​വ​ൻ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെടുക്ക​മെ​ന്നു കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. പി.​കെ. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​ജി. സ​തീ​ഷ്, ര​ജ​നി, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.