പൗ​ര​ത്വ​നി​യ​മ​ഭേ​ഗ​തി: പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സിന്‍റെ ലോം​ഗ് മാ​ർ​ച്ച്
Tuesday, January 21, 2020 12:24 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ മ​ത​ത്തി​ന്‍റെ പേ​രി​ൽ വേ​ർ​തി​രി​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ഗ​ദ​ഗ​തി​ക്കെ​തി​രേ വ​യ​നാ​ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തി. രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും ത​ക​ർ​ത്തു​കൊ​ണ്ട് ബി​ജെ​പി സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ക്കാ​ൻ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഉ​ച്ച മു​ത​ൽ നി​ര​വ​ധി പേ​ർ വി​വി​ധ നി​യോ​ജ​ക​മ​ണ്ഡ​ലം മാ​ർ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു.

കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ക്യാ​പ്റ്റ​നും മാ​ണി​ഫ്രാ​ൻ​സി​സ് വൈ​സ് ക്യാ​പ്റ്റ​നും ടി.​ജെ. ഐ​സ​ക് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം മാ​ർ​ച്ച് ചു​ണ്ടേ​ലി​ൽ യു​ഡി​എ​ഫ് ജി​ല്ലാ​ക​ണ്‍​വീ​ന​റും കെ​പി​സി​സി അം​ഗ​വു​മാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ജോ​സ​ഫ് പെ​രു​വേ​ലി ക്യാ​പ്റ്റ​നും വ​ർ​ഗീ​സ് ചു​ള്ളി​യോ​ട് വൈ​സ് ക്യാ​പ്റ്റ​നും എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​ർ​ച്ച് കെ​പി​സി​സി അം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി. ബി​ജു ക്യാ​പ്റ്റ​നും കെ.​ജെ. പൈ​ലി വൈ​സ് ക്യാ​പ്റ്റ​നും അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​വം മാ​ർ​ച്ച് ക​ന്പ​ള​ക്കാ​ട് കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ കൈ​നാ​ട്ടി​യി​ൽ സം​ഗ​മി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ലെ​ത്തി. ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ഗു​ണ്ടു​റാ​വു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ​സ്. ജോ​യി, എ​ൻ.​എം. വി​ജ​യ​ൻ, പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ​ഹാ​ജി, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, എം.​എ. ജോ​സ​ഫ്, എം.​ജി. ബി​ജു, മാ​ണി ഫ്രാ​ൻ​സി​സ്, ആ​ർ.​പി. ശി​വ​ദാ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.