ഗ​വ.​ക​രാ​റു​കാ​ർ​ക്കു ബാ​ങ്ക് വാ​യ്പ​യെ​ടു​ക്കാ​ൻ ഗാ​ര​ന്‍റി ന​ൽ​കി സ​ർ​ക്കാ​ർ
Saturday, January 25, 2020 12:19 AM IST
ക​ൽ​പ്പ​റ്റ: പൂ​ർ​ത്തി​യാ​യ പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ൽ​നി​ന്നു മാ​റി​ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​റു​കാ​ർ​ക്കു ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഗാ​ര​ന്‍റി ന​ൽ​കു​ന്നു. വാ​യ്പ​യു​ടെ പ​ലി​ശ​യി​ൽ പ​കു​തി​യും സ​ർ​ക്കാ​ർ വ​ഹി​ക്കും. ബാ​ക്കി ക​രാ​റു​കാ​ര​ന്‍റെ വി​ഹി​ത​മാ​ണ്. ഒ​രാ​ളെ ര​ണ്ടു​ത​വ​ണ തൂ​ക്കി​ലേ​റ്റു​ന്ന​തി​നു തു​ല്യ​മാ​യാ​ണ് വാ​യ്പ പ​ദ്ധ​തി​യെ ഗ​വ.​ക​രാ​റു​കാ​ർ വി​ല​യി​രു​ത്ത​ത്.
പ​ണം പ​ണം പ​ലി​ശ​യ്ക്കെ​ടു​ത്ത് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് വീ​ണ്ടും പ​ലി​ശ കൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു ഓ​ൾ കേ​ര​ള ഗ​വ.​കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. സ​ണ്ണി, പി.​പി. അ​യൂ​ബ്. സ​ജി മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 4,000 കോ​ടി രൂ​പ​യാ​ണ് ക​രാ​റു​കാ​ർ​ക്കു സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ 1,200 കോ​ടി രൂ​പ​യും കൊ​ടു​ക്കാ​നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ളു​ടെ ഒ​രു ബി​ല്ലും നാ​ലു​മാ​സ​മാ​യി ട്ര​ഷ​റി​യി​ൽ മാ​റു​ന്നി​ല്ല. ആ​ദ്യ​മാ​യാ​ണ് ഈ ​അ​വ​സ്ഥ​യെ​ന്നു ക​രാ​റു​കാ​ർ പ​റ​യു​ന്നു.
ട്ര​ഷ​റി നി​യ​ന്ത്ര​ണം മൂ​ലം ചെ​റു​കി​ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ക​രാ​റു​കാ​രും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ടാ​ർ നേ​രി​ട്ടു വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തു പ്ര​തി​ന്ധി​ക്കു ആ​ഴം കൂ​ട്ടു​ക​യാ​ണ്.
ഒ​രു കോ​ടി രൂ​പ വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ ടാ​ർ ഒ​രു വ​ർ​ഷം മു​ന്പു​വ​രെ ക​രാ​റു​കാ​ർ​ക്കു സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
ക​രാ​റു​കാ​ർ ടാ​ർ നേ​രി​ട്ടു​വാ​ങ്ങു​ന്പോ​ൾ ബാ​ര​ൽ ഒ​ന്നി​നു എ​സ്റ്റി​മേ​റ്റ് നി​ര​ക്കി​ലും 2,450 രൂ​പ അ​ധി​കം ന​ൽ​കേ​ണ്ടി​വ​രു​ന്നു. ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ വ​ക​വ​ച്ചു ന​ൽ​കു​ന്നി​ല്ല.
ഫെ​ബ്രു​വ​രി അ​ഞ്ചി​നു നി​യ​മ​സ​ഭാ​മാ​ർ​ച്ച് ന​ട​ത്താ​ൻ ഗ​വ.​കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട്ര​ഷ​റി നി​യ​ന്ത്ര​ണം നീ​ക്കു​ക, ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​ക്കു​ക, അ​നാ​വ​ശ്യ പി​ഴ​ക​ൾ ഒ​ഴി​വാ​ക്കു​ക, ടാ​റി​ന്‍റെ അ​ധി​ക​രി​ച്ച വി​ല ക​രാ​റു​കാ​ർ​ക്കു അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്.
സ​മ​ര​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നു 200 ക​രാ​റു​കാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.