ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ വാർഷികം
Sunday, January 26, 2020 12:50 AM IST
മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 37-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും 28നു ​ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ഷൈ​ജു ആ​ലൂ​ക്കാ​ര​ൻ, ഡോ.​ഷൈ​മ ടി. ​ബെ​ന്നി, റെ​ജി പു​ന്നോ​ലി​ൽ, കെ.​എ​ൽ. എ​ത്സി, സു​ജി​ത് കെ. ​തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 9.30നു ​തു​ട​ങ്ങും. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ, ഫാ.​വി​ൻ​സ​ന്‍റ് മാ​ട്ട​മ്മേ​ൽ, ഫാ.​ഷൈ​ജു ആ​ലൂ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന മോ​ളി ജോ​സ്, ഗ്രേ​സി സ്റ്റാ​നി എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന​ത്. 25 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഡോ.​ഷൈ​മ ടി. ​ബെ​ന്നി, ബി​ജി എം. ​ഏ​ബ്ര​ഹാം എ​ന്ന​ിവ​രെ ആ​ദ​രി​ക്കും.