കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ: റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ര്‍​ക്കാ​റി​ന്‍റെ അ​വ​ഗ​ണ​നയ്​ക്കും നീ​തി നി​ഷേ​ധ​ത്തി​നു​മെ​തി​രേ കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും. ക​രി​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്താം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ ചെ​യ്ത വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ശ​മ്പ​ള സ്‌​കെ​യി​ല്‍ അ​നു​വ​ദി​ക്കു​ക, വി​എ​ഫ്എ/​ഒ​എ സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ക്കു​ക, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍/​ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ര​ണ്ടാ​മ​ത്തെ ഇ​ന്‍​ക്രി​മെ​ന്‍റ് നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ള​ക്ട​റേ​റ്റ്/​താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​നു മു​ന്നി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​സി. സ​ത്യ​ന്‍, ബ​ത്തേ​രി താ​ലൂ​ക്കി​നു മു​ന്നി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ്, വൈ​ത്തി​രി താ​ലൂ​ക്കി​നു മു​ന്നി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ്, ട്ര​ഷ​റ​ര്‍ കെ.​ടി. ഷാ​ജി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.