ത​വി​ഞ്ഞാ​ല്‍ മ​ഖാം ഉ​റൂ​സ്
Friday, February 21, 2020 2:37 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ മ​ഖാം ഉ​റൂ​സ് ഇ​ന്നു മു​ത​ല്‍ 23 വ​രെ ന​ട​ക്കു​മെ​ന്ന് പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 21 ന് ​ഉ​ച്ച​യ്ക്ക് 1.30 ന് ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍. തു​ട​ര്‍​ന്ന് മ​ഖാം സി​യാ​റ​ത്ത്. രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബാ​ബു ഷ​ജി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്‌​വൈ​എ​സ് മാ​ന​ന്ത​വാ​ടി സോ​ണ്‍​സെ​ക്ര​ട്ട​റി ജ​മാ​ലു​ദ്ദീ​ന്‍ സ​അ​ദി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് കെ.​പി. കു​ഞ്ഞി​മു​ഹ​മ​ദ്, പി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, നി​സാ​ര്‍ തു​പ്പാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.