മു​ത്താ​റി​ക്കു​ന്ന്, അ​മ്മാ​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു
Sunday, February 23, 2020 11:52 PM IST
വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ മു​ത്താ​റി​ക്കു​ന്ന്, അ​മ്മാ​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ ഇ​റ​ങ്ങി​യ ആ​ന​ക​ള്‍ നി​ര​വ​ധി​യാ​ളു​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ല്‍ വി​ള​നാ​ശം വ​രു​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​പ​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം രാ​വി​ലെ​യാ​ണ് വ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​നോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​ണ് മു​ത്താ​റി​ക്കു​ന്നും അ​മ്മാ​റ​യും. ചേ​ലോ​ട് വ​ന​ത്തി​ല്‍​നി​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍ എ​ത്തു​ന്ന​ത്. വേ​ന​ല്‍ ക​ന​ത്ത​തോ​ടെ​യാ​ണ് ആ​ന​ശ​ല്യം വ​ര്‍​ധി​ച്ച​ത്. തീ​റ്റ​യും വെ​ള്ള​വും തേ​ടി​യാ​ണ് ആ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ആ​ന​ക​ളെ ഭ​യ​ന്നു രാ​വി​ലെ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ക്കു​പോ​കാ​ന്‍ മ​ടി​ക്കു​ക​യാ​ണ്.