കുടുംബശ്രീ വാര്‍ഷികവും പൊതുസഭയും നടത്തി
Sunday, February 23, 2020 11:52 PM IST
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികവും പൊതുസഭയും പട്ടാണിക്കുപ്പ് സെന്റ് തോമസ് സ്‌കൂളില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ ആച്ചിക്കുളത്ത് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പില്‍ നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ മുതിര്‍ന്നവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി ആദരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, ജോസ് കുന്നത്ത്, ബെന്നി വേങ്ങച്ചേരി, ത്രേസ്യാമ്മ ആന്റണി, ആനി തങ്കച്ചന്‍, ഷാജു വെച്ചുവെട്ടിക്കല്‍, ലിസി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.