ലൈ​ഫ് വീ​ടു​ക​ൾ: പ​ഞ്ചാ​യ​ത്ത്ത​ല ഗു​ണ​ഭോ​ക്തൃ സം​ഗ​മം
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന 29 ന് ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന വൈ​കി​ട്ട് നാ​ലി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും പ​രി​പാ​ടി ന​ട​ക്കു​ം. സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​കും.
ജ​ന​പ്ര​തി​നി​ധി​ക​ളും പൗ​ര പ്ര​മു​ഖ​രും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ക്കും. പ​ഞ്ചാ​യ​ത്ത്ത​ല പ​രി​പാ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട ത്തി​ന് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ആ​ലോ​ച​നാ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ 13000 വീ​ടു​ക​ളാ​ണ് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ഡി​എം ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം. ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ലെ അ​ച്ചൂ​രാ​നം, പൊ​ഴു​ത​ന, കു​ന്ന​ത്തി​ട​വ​ക, ചു​ണ്ടേ​ൽ വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ 10.30ന് ​വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും നേ​രി​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.