ചു​മ​ർ​ച്ചി​ത്ര​ക​ല ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം:​ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ചു​മ​ർ​ച്ചി​ത്ര​ക​ല സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്ന് ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീവൻജ്യോതി വി​ജ​യ പ​ന്പ് വ​ള​പ്പി​ൽ വ​ര​ച്ചാ​ർ​ത്ത് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന-​വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ്യൂ​റ​ൽ പെ​യ്ന്‍റിം​ഗ് പ​ഠി​പ്പി​ക്കാന്‌ ജി​ല്ല​യി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്ക​ണം. ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ക​ലാ​കാ​രന്മാ​ർ.
മ്യൂ​റ​ൽ പെ​യ്ന്‍റിം​ഗ് രം​ഗ​ത്ത് ജീ​വ​ൻ​ജ്യോ​തി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ജീ​വ​ൻ​ജ്യോ​തി പ്ര​സി​ഡ​ന്‍റ് വി.​എ. അ​ഗ​സ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് പ്രോ​ഡ​ക്ട് ലോ​ഞ്ചിം​ഗും കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത വി​ൽപ്പ​ന​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​നി​മാ​താ​രം അ​ബി​ന സേ​വ്യ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പാ​ര​ന്പ​ര്യ ചു​മ​ർ​ച്ചി​ത്ര​ക​ല പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ്യൂ​റ​ൽ പെ​യ്ന്‍റ​ർ മ​ണാ​ശേ​രി, പാ​ര​ന്പ​ര്യ ചി​ത്ര​ക​ലാ​കാ​ര​ൻ ന​വീ​ൻ​കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സേ​വ്യ​ർ​കു​ട്ടി ഫ്രാ​ൻ​സി​സ്, ജ​യിം​സ് തോ​മ​സ്, ആ​ഷി​ഖ്, ഭ​വാ​നി, റി​നി, ജ​സി ജ​യ്മോ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കു​ടും​ബ​ശ്രീ എ​ഡി​എം​സി മു​ര​ളി, എ​ൻ ഉൗ​ര് സി​ഇ​ഒ ശ്യാം​പ്ര​സാ​ദ്, വേ​ഗ്രീ​ൻ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി സി​ഇ​ഒ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ഷ്കു​മാ​ര്, ഖാ​ദി​ബോ​ർ​ഡ് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ആ​യി​ഷ, ജീ​വ​ൻ​ജ്യോ​തി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര് പി.​എം. പ​ത്രോ​സ്, ഡ​യ​റ​ക്ട​ർ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള നാ​ളെ സ​മാ​പി​ക്കും.