ക​ർ​ഷ​ക​സം​ഗ​മം ന​ട​ത്തി
Friday, February 28, 2020 12:24 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​നി പ​ദ്ധ​തി​യു​ടെ പാ​ഠ​ശാ​ല​ക​ളു​ടെ ആ​രം​ഭ​വും പ​ഞ്ചാ​യ​ത്ത്ത​ല ക​ർ​ഷ​ക​സം​ഗ​മ​വും പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ പൊ​ന്നാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ഖു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​ര​ന്പ​രാ​ഗ​ത​നെ​ൽ​വി​ത്തി​ന​ങ്ങ​ളു​ടെ കൈ​മാ​റ്റം ക്യ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ലി​സ​ബ​ത്ത്പു​ന്നൂ​സ് മി​ക​ച്ച വി​ദ്യാ​ർ​ത്ഥി ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ഭി​ഷേ​ക് പൊ​യ്യ​ത്ത​റ​ക്ക് ച​ട​ങ്ങി​ൽ ന​ൽ​കി.
ക​ൽ​പ്പ​റ്റ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മ​മ്മു​ട്ടി പ​ദ്ധ​തി വി​ശ​ദി​ക​ര​ണം ന​ട​ത്തി. വി​ഷ​ലി​പ്ത​മാ​യ പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​പ​യോ​ഗം ശ​രി​ര​ത്തി​ന് വ​രു​ത്തു​ന്ന ദോ​ഷ​വ​ശ​ങ്ങ​ളെ​കു​റി​ച്ച് ഡോ. ​സി​ജോ കു​ര്യാ​ക്കോ​സ് ക്ലാ​സെ​ടു​ത്തു. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഹാ​രീ​സ് ക​ണ്ടി​യ​ൻ, പി.​ജെ. സ​ജേ​ഷ്, സി​ന്ധു പു​റ​ത്തൂ​ട്ട്, ആ​സ്യ ചേ​രാ​പു​ര​ത്ത്, ഹാ​രീ​സ് ച​ക്ക​ര, ജോ​സ​ഫ് പു​ല്ലു​മാ​രി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ.​ടി. ശ്രീ​കാ​ന്ത് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പി.​എ​ച്ച്. അ​ഷ​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ക​ർ​ഷ​ക പെ​ൻ​ഷ​ൻ അ​റി​യി​പ്പ്

പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ ക്യ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ക​ർ​ഷ​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും റേ​ഷ​ൻ​കാ​ർ​ഡ് സ​ഹി​തം ഏ​പ്രി​ൽ 30ന​കം നേ​രി​ട്ട് കൃ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാ​കു​ക​യോ അ​ല്ലെ​ങ്കി​ൽ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ട് എ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.