വാ​ഴ​ക്കു​ല വ്യാ​പാ​രം നാ​മ​മാ​ത്ര​മാ​യ​ത് ക​ർ​ഷ​ക​രെ ഗ​തി​കേ​ടി​ലാ​ക്കി
Friday, March 27, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു ഏ​ർ​പ്പ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ങ്ങാ​ടി​ക​ളി​ൽ വാ​ഴ​ക്കു​ല വ്യാ​പാ​രം നാ​മ​മാ​ത്ര​മാ​യ​ത് ക​ർ​ഷ​ക​ർ​ക്കു വി​ന​യാ​യി. മൂ​പ്പൈ​ത്തി​യ കു​ല​ക​ൾ പ​ഴു​ത്തു​ന​ശി​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ് ജി​ല്ല​യി​ലെ പ​ല വാ​ഴ​ത്തോ​പ്പു​ക​ളി​ലും. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ടാ​ത്ത​തി​നാ​ൽ വാ​ഴ​ക്കു​ല ക​ച്ച​വ​ടം നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ൽ പ​ല​രും.
ചി​ല ടൗ​ണു​ക​ളി​ൽ വാ​ഴ​ക്കു​ല​ക്ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ ക​ട​ക​ൾ പോ​ലീ​സ് നി​ർ​ബ​ന്ധി​ച്ചു അ​ട​പ്പി​ച്ചി​രു​ന്നു. ക​ന്പ​ള​ക്കാ​ട് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ മ​റ്റു ടൗ​ണു​ക​ളി​ൽ പോ​ലീ​സ് അ​നു​മ​തി​യോ​ടെ ക​ട​ക​ൾ തു​റ​ക്കു​ന്നു​ണ്ട്. വാ​ഴ​ക്കു​ല പ​ച്ച​ക്ക​റി​യ​ല്ലാ​ത്ത​തി​നാ​ൽ അ​വ​ശ്യ​സേ​വ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. വി​ള​വെ​ടു​ക്കു​ന്ന കു​ല​ക​ൾ ടൗ​ണു​ക​ളി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​നം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ൽ​നി​ന്നു സം​സ്ഥാ​ന​ത്തെ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും വാ​ഴ​ക്കു​ല ലോ​ഡു​ക​ൾ പോ​കു​ന്നി​ല്ല. പൂ​വ​ൻ​കാ​യ കൂ​ടു​ത​ലും മൈ​സൂ​രു​വി​ലെ മാ​ർ​ക്ക​റ്റി​ലേ​ക്കാ​ണ് ക​യ​റ്റി​യി​രു​ന്ന​ത്.
നേ​ന്ത്ര​നും പൂ​വ​നും അ​ട​ക്കം വാ​ഴ​ക്കു​ല​ക​ൾ​ക്കു ക​ർ​ഷ​ക​ർ​ക്കു ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ല. നേ​ന്ത്ര​ക്കു​ല ഫ​സ്റ്റ് ക്വാ​ളി​റ്റി കി​ലോ​ഗ്രാ​മി​നു 16 രൂ​പ വ​രെ​യും സെ​ക്ക​ൻ​ഡ് ക്വാ​ളി​റ്റി​ക്കു 13 രൂ​പ വ​രെ​യു​മാ​ണ് നി​ല​വി​ലെ വി​ല. പൂ​വ​ൻ ഇ​നം കു​ല​യു​ടെ വി​ല കി​ലോ​ഗ്രാ​മി​നു 40 രൂ​പ​യാ​യി​രു​ന്ന​തു 20 രൂ​പ​യാ​യി കു​റ​ഞ്ഞു. ഞാ​ലി​പ്പൂ​വ​നു 25 രൂ​പ വ​രെ​യും മൈ​സൂ​ർ പൂ​വ​നു 22 രൂ​പ വ​രെ​യു​മാ​ണ് ക​ർ​ഷ​ക​ർ​ക്കു കി​ട്ടു​ന്ന​ത്. ഒ​രു നേ​ന്ത്ര​വാ​ഴ ന​ട്ട് വി​ള​വെ​ടു​പ്പു​കാ​ലം വ​രെ പ​രി​പാ​ലി​ക്കു​ന്ന​തി​നു 150 രൂ​പ​യാ​ണ് ശ​രാ​ശ​രി ചെ​ല​വ്. കു​ല കി​ലോ​ഗ്രാ​മി​നു 35 രൂ​പ വി​ല ല​ഭി​ച്ചാ​ലേ നേ​ന്ത്ര​വാ​ഴ​കൃ​ഷി മു​ത​ലാ​കൂ​വെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ജി​ല്ല​യി​ലെ പ​ല​ച​ര​ക്കു ക​ട​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും വാ​ഴ​പ്പ​ഴം വ്യാ​പാ​രം ന​ട​ക്കു​ന്നു​ണ്ട്. അ​ങ്ങി​ങ്ങു തു​റ​ക്കു​ന്ന ക​ട​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന വാ​ഴ​ക്കു​ല​ക​ളാ​ണ് പ​ല​ച​ര​ക്കു​പീ​ടി​ക​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും വി​ൽ​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലാ​ണ് ജി​ല്ല​യി​ലെ വാ​ഴ​ക്ക​ർ​ഷ​ക​രി​ൽ കൂ​ടു​ത​ലും.