ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്ക​ണം
Thursday, April 2, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണ്‍​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി 5,000 രൂ​പ സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ന്ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്രം ന​ൽ​കി​യ ആ​യി​രം രൂ​പ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ള​ല്ലാ​ത്ത ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളോ​ട് സ​ർ​ക്കാ​ർ വി​വേ​ച​നം കാ​ട്ടി​യെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

ടാ​ൻ​ടി തൊ​ഴി​ലാ​ളി​ക​ൾ പണി മുടക്കി

ഗൂ​ഡ​ല്ലൂ​ർ: ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ ടാ​ൻ​ടി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി. മാ​സ്കു​ക​ളോ മ​റ്റ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മോ ഇല്ലാത്തതിനാൽ ഇ​വ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

കോവി​ഡ് -19: നീ​ല​ഗി​രി​യി​ൽ
863 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ 863 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. 537 പേ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യും 283 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.