ചാ​ണ​മം​ഗ​ലം വ​ഴി മ​ദ്യ​ക്ക​ട​ത്ത്
Friday, April 3, 2020 11:29 PM IST
കാ​ട്ടി​ക്കു​ളം: ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു ബാ​വ​ലി ചാ​ണ​മം​ഗ​ലം വ​ഴി മ​ദ്യ​ക്ക​ട​ത്ത്. അ​തി​ര്‍​ത്തി​ക​ട​ത്തു​ന്ന മ​ദ്യം പാ​ല്‍​വെ​ളി​ച്ചം, ചാ​ണ​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ലും വ​ന​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​മാ​ണ് വി​ല്‍​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ 60 രൂ​പ വി​ല​വ​രു​ന്ന മ​ദ്യം 150 രൂ​പ​യ്ക്കാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​തോ​ടെ​യാ​ണ് ക​ട​ത്തു​കാ​ര്‍ സ​ജീ​വ​മാ​യ​ത്. ബാ​വ​ലി​യി​ല്‍​നി​ന്നു മ​ദ്യം പെ​രി​ക്ക​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കും ക​ട​ത്തു​ന്നു​ണ്ട്.

വ്യാ​ജ പ്ര​ചാ​ര​ണം: പ്ര​തി​ക​ളെ
മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണമെന്ന്

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ കൗ​ണ്‍​സ​ല​ർ​മാ​ർ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ഐ​ടി ആ​ക്ട് പ്ര​കാ​രം കേസ​ടു​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.