വ്യാ​ജ​പ്ര​ചാ​ര​ണം: ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്
Saturday, April 4, 2020 10:56 PM IST
മാ​ന​ന്ത​വാ​ടി: റേ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​ക്കെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു ര​ണ്ടു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കൗ​ണ്‍​സി​ല​ർ ഷീ​ജ ഫ്രാ​ൻ​സി​സി​ന്‍റെ പ​രാ​തി​യി​ൽ വ​ര​ടി​മൂ​ല മ​ല​ങ്ക​ര​ത്താ​ഴെ ര​ജ​നീ​ഷ്, ത​ച്ച​നാ​ൽ ജോ​ബി​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.