ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ പ​രീ​ക്ഷ: ആ​ശ​ങ്ക അ​ക​റ്റ​ണമെന്ന്
Sunday, May 24, 2020 1:13 AM IST
മീ​ന​ങ്ങാ​ടി: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​കൾ​ക്ക് മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി നി​ൽക്കെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ എ​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​പ്പ് എ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്ത​മ​ല്ല. അ​തി​നാ​ൽ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്. പ​രീ​ക്ഷ​ക്ക് എ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യ്യാ​റാ​ക​ണ​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, ടി.​എ. ഹൈ​റു​ദ്ദീ​ൻ, മി​നി സാ​ജു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.