ഇന്ധന വിലവർധന: വാഹനം കെ​ട്ടി വ​ലി​ച്ച് സ​മ​രം നടത്തി
Wednesday, July 1, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കെഎസ്‌യു എ​ട​വ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​പ്പ് കെ​ട്ടി വ​ലി​ച്ച് സ​മ​രം ന​ട​ത്തി. പാ​ണ്ടി​ക്ക​ട​വി​ൽ ന​ട​ന്ന സ​മ​രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ല​യ​ണ​ൽ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ദു​ള്ള പാ​ണ്ടി​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ൽ ജോ​യ്, ജാ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ജോ​ഷി വാ​ണാ​കു​ടി, അ​സീ​സ് വാ​ളാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ജോ ക​ക്ക​ട്ട്, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ഇ​ബ്രാ​ഹിം മു​തു​വോ​ട​ൻ, നി​ഖി​ൽ, സു​ഷോ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന​ന്ത​വാ​ടി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ ലോ​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ലോ​റി കെ​ട്ടി​വ​ലി​ച്ച് സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​കെ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഫൈ​സ​ൽ, കെ. ​ശ്രീ​ജേ​ഷ്, പി. ​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.