വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ തി​രു​നാ​ളും ന​വ​നാ​ൾ ജ​പ​വും
Saturday, July 4, 2020 11:42 PM IST
മ​ക്കി​യാ​ട്: ബെ​ന​ഡി​ക്ട​ൻ സ​ഭാ സ്ഥാ​പ​ക​നാ​യ വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ തി​രു​നാ​ളും ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​ശു​ദ്ധ​ന്‍റ നൊ​വേ​ന​യും ബെ​ന​ഡി​ക്ട​ൻ ധ്യാ​ന​കേ​ന്ദ്രം ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ദി​വ​സ​വും കൊ​റോ​ണ രോ​ഗ​ശ​മ​ന​ത്തി​നാ​യി നൊ​വേ​ന മ​ധ്യേ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ളും വ​ച​ന പ്ര​ഘോ​ഷ​ണ​വും വി​ടു​ത​ൽ ശു​ശ്രു​ഷ​ക​ളും തി​രു​ശേ​ഷി​പ്പ് ആ​ശി​ർ​വാ​ദ​വും ന​ട​ക്കും. പ​തി​നൊ​ന്നി​നാ​ണ് പ്ര​ധാ​ന തി​രു​ന്നാ​ൾ. തി​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ബ​ന​ഡി​ക്ട​ൻ സ​ഭ​യു​ടെ ഇ​ന്ത്യ​ൻ പ്രൊ​വി​ൻ​സ് സു​പ്പീ​രി​യ​ർ ഫാ.​ആ​ൻ​സ​ലം പ​ള്ളി​ത്താ​ഴ​ത്ത് വി​ശു​ദ്ധ കു​ർ​ബ്ബാ​ന അ​ർ​പ്പി​ച്ചു. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​രാ​ജീ​വ് പാ​ല്യ​ത്ത​റ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​റി മ​ഠ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​കാ​യി​രു​ന്നു. ബെ​ന​ഡി​ക്ട​ൻ ആ​ശ്ര​മം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ജോ​സ​ഫ് കൊ​ല്ലം​ക​ളം വ​ച​ന സ​ന്ദേ​ശം ന​ൽ​കി.