കോ​വി​ഡ്-19 ബ​ത്തേ​രി​യി​ൽ ഇ​ന്നു​മു​ത​ൽ ഒ​രു മാ​സ​ം ക​ർ​ശ​ന നി​യ​ന്ത്ര​ണം
Tuesday, August 4, 2020 11:08 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ്-19 വ്യാ​പ​ക​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ത്തേ​രി​യി​ൽ ഇ​ന്നു​മു​ത​ൽ ഒ​രു മാ​സം ക​ർ​ശ​ന നി​യ​ന്ത്ര​ണം. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ വൈ​റ​സ് വ്യാ​പ​നം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു. ഓ​ട്ടോ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ന​ന്പ​ർ അ​നു​സ​രി​ച്ചാ​ണ് നി​ര​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും. പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം എ​ന്നി​വ ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്താ​ൻ പാ​ടി​ല്ല.
ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പാ​ർ​സ​ൽ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. പ​ല​ഞ്ച​ര​ക്ക് മൊ​ത്ത ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ത​മാ​ക്ക​ണം. ലോ​റി​ക്കാ​രും ക​ട ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും അ​ക​ലം പാ​ലി​ക്ക​ണം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ബൈ​ക്ക്, കാ​ർ, ജീ​പ്പ് തു​ട​ങ്ങി എ​ല്ലാ വാ​ഹ​ന​ങ്ങ​ളും മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ടൗ​ണി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കു​ന്ന മൊ​ത്ത വ്യാ​പാ​രം ഒ​രു മാ​സ​ത്തേ​ക്ക് നി​രോ​ധി​ക്കും. ബ​ത്തേ​രി ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ 35 ഡി​വി​ഷ​നു​ക​ളി​ലും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യ ബ​ത്തേ​രി​യി​ൽ ക​ണ്ടെ​യ്മെ​ന്‍റ് പി​ൻ​വ​ലി​ച്ചാ​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​റി​യി​ച്ചു.