കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Thursday, August 6, 2020 11:12 PM IST
പു​തു​ശേ​രി​ക്ക​ട​വ്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​തു​ശ്ശേ​രി​ക്ക​ട​വ് മീ​റ​ങ്ങാ​ട​ൻ അ​ബ്ദു​ള്ള​യു​ടെ കി​ണ​റാ​ണ് താ​ഴ്ന്ന​ത്. കി​ണ​റി​ലെ മോ​ട്ടോ​ർ അ​ട​ക്ക​മാ​ണ് താ​ഴ്ന്ന​ത്.
റിം​ഗ് ഇ​ട്ട 20 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കി​ണ​റാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ക​ർ​ന്ന​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന
സ​ഹാ​യം ന​ൽ​കി

പ​ന​മ​രം: ഓ​ണ്‍​ലൈ​ൻ പ​ഠ​ന സ​ഹാ​യം ന​ൽ​കി പ​ന​മ​രം വേ​വ്സ് ഗ്രൂ​പ്പ്. അ​റ​ഫ മാ​ർ​ക്ക​റ്റിം​ഗ് ഗ്രൂ​പ്പ് വേ​വ്സി​ന് ന​ൽ​കി​യ ടി​വി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കി.
മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡോ. ​ഹാ​ഷിം വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു പ​ന​മ​രം, അ​സ്്ലം പ​ന​മ​രം, ട്ര​ഷ​റ​ർ പി.​എം. മ​നേ​ജ്, പി​ആ​ർ​ഒ മൂ​സ കൂ​ളി​വ​യ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.