ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു: പേ​ര് ചേ​ർ​ക്കാ​ൻ 26 വ​രെ അ​വ​സ​രം
Thursday, August 13, 2020 11:30 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.
ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് www.lsgelection.kerala.gov.in എ​ന്ന ലി​ങ്കി​ലൂ​ടെ സ്വ​ന്ത​മാ​യും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലൂ​ടെ​യും ഇ​നി​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാം.
പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് ഫോ​ട്ടോ നി​ർ​ബ​ന്ധ​മാ​ണ്. പേ​ര് ചേ​ർ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി​യും 26 ആ​ണ്. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക സെ​പ്തം​ബ​ർ 23 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.