കാർഷിക ബില്ലിനെതിരെ പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Monday, September 28, 2020 11:54 PM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ്ണ ഡി​കെ​ടി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സ​ഹ​ദേ​വ​ൻ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, എം.​വി. വി​ൻ​സെ​ന്‍റ്, ജോ​സ് ആ​രി​ശേ​രി, ലൈ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വിജയിയെ ആ​ദ​രി​ച്ചു

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ കോ​ള​ജി​ൽ നി​ന്നും ഇ​ല​ക്ട​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സി​ൽ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ജി​സ്ന രാ​ജു​വി​നെ വ​യ​നാ​ട് സി​റ്റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ഷാ​ജി, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, ടോം​സ്, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.